ഡി.വൈ.എഫ്.ഐ യുടെ പൊതി ചോര്‍ വിതരണത്തിന് വന്‍സ്വീകാര്യത
പുല്‍പ്പള്ളി:ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ് ഐ നടത്തുന്ന ഉച്ച ഭക്ഷണ വിതരണത്തിന് ജന പിന്തുണയേറുന്നു.കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളും പൊതി ചോര്‍ വിതരണവുമായി സഹകരിക്കുന്നുണ്ട്. 'ഹൃദയപൂര്‍വം ഡി.വൈ.എഫ്.ഐ 'എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആറോളം ആശുപത്രികളിലാണ് ഉച്ച ഭക്ഷണ വിതരണം നടക്കുന്നത്. ഓരോ ദിവസവും ഓരോ മേഖല കമ്മിറ്റികളാണ് ചുമതല നിര്‍വ്വഹിച്ചുപോരുന്നത്. കൃത്യമായ സംഘടനാ സംവിധാനത്തിലൂടെ രണ്ടു മാസക്കാലമായി നടത്തി വരുന്ന പൊതി ചോര്‍ വിതരണം വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍