കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കിലോയോളം കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍
മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്ത്വത്തില്‍ ഇന്ന് രാവിലെ തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ 1.600 കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍.കോഴിക്കോട് ആവടുക്ക പന്തിരിക്കര പി.കെ ഉമര്‍ (22),കൊയിലാണ്ടി തണ്ടോരപാറ കുന്നത്ത് വീട്ടില്‍ ജയ്സല്‍ കെ.എം (26) എന്നിവരാണ് പിടിയിലായത്.മാരുതി റിറ്റ്സ് കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.കര്‍ണാടകയില്‍ നിന്നും പേരാമ്പ്ര, കൊയിലാണ്ടി,ഭാഗങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കഞ്ചാവ് ലോബിയിലെ പ്രധാന കണ്ണികളാണിവര്‍.സ്കൂള്‍ കോളേജ് പ്രവേശന സമയത്തും റംസാന് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കുമുള്ള വില്‍പ്പനക്ക് വേണ്ടി മുന്‍കരുതലായി കൊണ്ടുവന്നതാണെന്നും പ്രതികള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, മനോജ് കുമാര്‍, അജേഷ് വിജയന്,കെ.വി പ്രകാശന്, അനുദാസ് ടി.ടി, അഭിലാഷ് ഗോപി ,അനൂപ് ഇ.ടി എന്നിവര്‍ വാഹന പരിശോധനയ്ക്ക് നേതൃത്വം നല്കി.വടകര നാര്‍കോട്ടിക് സ്പെഷല്‍ കോടതിക്കു കീഴില്‍ വരുന്ന പ്രസ്തുത കേസിലെ പ്രതികളെ ഇന്ന് വൈകുന്നേരം മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍