കേന്ദ്ര സര്‍ക്കാരിന്റേത് കോര്‍പ്പറേറ്റ് അനുകൂല നിലപാട്: കെ.കെ.ഏബ്രഹാം
പുല്‍പ്പള്ളി: കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു കെപിസിസി സെക്രട്ടറി കെ.കെ. ഏബ്രഹാം. തപാല്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്ഇപിഇ, എഫ്എന്‍പിഒ എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ തപാല്‍ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാനുള്ള കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാത്തത് പോസ്റ്റല്‍ ജീവനക്കാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണ് വ്യക്തമാക്കുന്നതെന്നു ഏബ്രഹാം പറഞ്ഞു. ടി.പി. ബാബു അധ്യക്ഷത വഹിച്ചു. വി.എസ്. സുരേന്ദ്രന്, കെ.ജി. മോഹനന്, പി. ശ്രീജിത്, കെ. ശരത്കുമാര്, സുകുമാരന്‍, അഹ്നാസ്, ജോയി, സുരേഷ്, ശരത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍