പിണറായി വിജയന്റേത് ഫാസിസ്റ്റ് സര്‍ക്കാര്‍ :സജി ശങ്കര്‍
കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡണ്ട് സജി ശങ്കര്‍.' ദുര്‍ഭരണത്തിന്റെ രണ്ട് വര്‍ഷം ,കണ്ണീരില്‍ കുതിര്‍ന്ന് കേരളം' എന്നീ മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നടത്തിയ കളക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന കിരാത നടപടികളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പോലീസിനെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന ഭരണകൂടമായി ഇടത് സര്‍ക്കാര്‍ മാറിയെന്നും അപ്രാഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പല റാങ്ക് ലിസ്റ്റുകളും കാലാവധി പൂര്‍ത്തിയായിട്ടും നിയമനങ്ങള്‍ ഒന്നും തന്നെ നടക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി തെരുവിലാണ്. റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന പല തസ്തികകളിലും ദിവസ വേതനക്കാരായി സ്വന്തക്കാരേയും പാര്‍ട്ടിക്കാരേയും നിയമിക്കുകയാണ്. പൂര്‍ണമായും യുവജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയെന്നും അദ്ധേഹം കുറ്റപ്പെടുത്തി. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു.യുവമോര് ഉപരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.എസ്.സി െ്രെഡവേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രവര്‍ത്തകരും കളക്ട്രേറ്റിന് മുമ്പിലെത്തി. 8 മണി മുതല്‍ ആരംഭിച്ച ഉപരോധ സമരം 12 മണിക്ക് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ അവസാനിച്ചു.പി.ജി ആനന്ദ് കുമാര്‍, പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, കെ.കെ അരുണ്‍, വിപിന്‍ദാസ്, രാജീവ് എം.ആര്, ടി.കെ ബിനീഷ്, സുധീഷ് ഓടപ്പള്ളം, വി.നാരായണന്, പി.വി ന്യൂട്ടന്,ടി.എം സുബീഷ്, കെ.പി മധു, അല്ലി റാണി, കെ.ശ്രീനിവാസന് , കണ്ണന് കണിയാരം, ആരോട രാമചന്ദ്രന് , പി.എം അരവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍