ചോലവെട്ടുന്നതിനിടെ യുവാവ് മരത്തില്‍ നിന്നും വീണ് മരിച്ചു
പുല്‍പ്പള്ളി ഇരുളം കൃഷ്ണന്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാജന് (32) ആണ് മരിച്ചത്. സുഹൃത്തായ രമേഷിനോടൊപ്പം ചേപ്പിലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരത്തിന്റെ ചോല വെട്ടുന്നതിനിടെ കാല്‍വഴുതി താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. പൂതാടി പഞ്ചായത്തിലെ െ്രെടബല്‍ പ്രമോട്ടര്‍ സുനിതയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പുല്‍പ്പള്ളി എസ്ഐ ജോസിന്റെ നേതൃത്വത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍