കോട്ടേഴ്‌സില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പരാതി പ്രതിക്ക് പത്തരവര്‍ഷം തടവ്

തലപ്പുഴ കരുണാലയം മുരളീധരന്‍ (48) നെയാണ് മാനന്തവാടി സ്‌പെഷല്‍ കോടതി ജഡ്ജി സെയതലവി ശിക്ഷിച്ചത്.മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും, വീട്ടില്‍ അതിക്രമിച്ച് കയറിയതിനും, കൂടാതെ എസ്.സി എസ്.ടി നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴയായി വിധിച്ച ഒരു ലക്ഷം അടക്കുകയാണെങ്കില്‍ ആറ്മാസം ശിക്ഷയില്‍ ഇളവ് ലഭിക്കും. തലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ആരുമില്ലാത്ത നേരത്ത് കോര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി.2016 ഡിസംബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. തലപ്പുഴ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വാടകയ്ക്ക് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വീട്ടമ്മയെ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാംത്സംഗ ശ്രമിത്തിന് ഏഴ് വര്‍ഷം ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ച് കയറിയതിന് ആറു മാസം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമം മറ്റു വകുപ്പുകള്‍ എന്നിവ പ്രകാരം മൂന്ന് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബല്‍ക് പ്രൊസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കല്‍ ഹാജരായി.മാനന്തവാടി ഡിവൈഎസ്പി കെസി ഹരഹരനും, എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുമാണ് കേസ് അന്വേഷിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍