വാട്‌സ് ആപ്പ് ഡോക്ടര്‍മാര്‍ പെരുകുന്നു നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ;കുപ്രചരണങ്ങളില്‍ വീഴരുതെന്ന് കെജിഎംഒഎ

വാട്‌സാപ് ഹര്‍ത്താല്‍ ആഹ്വാനത്തിനുശേഷം ചില വിരുതന്‍മാര്‍ വാട്‌സാപ് ഡോക്ടര്‍മാരായി വിലസുന്നതിനെതിരെ നടപടികളുമായി ഭരണകൂടവും, ആരോഗ്യവകുപ്പും. നിപ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ പോസ്റ്റുകളാണ് പ്രചരിക്കുന്നത്.ഇത്തരം വ്യാജപോസ്റ്റുകള്‍ മുളയിലെ നുള്ളുന്നതിനായി ജില്ലാ കളക്ടറും പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. വാട്‌സാപ്പ് ഡോക്ടര്‍മാരുടെ വ്യാജപോസ്റ്റുകളില്‍ വീഴരുതെന്ന് കെജിഎംഒഎ ജില്ലാ ഭാരവാഹികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ ആദ്യമായി നിപ വൈറസ് രോഗബാധ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര യില്‍ സ്ഥിതീകരിക്കുകയും മരണം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ വയനാട്ടില്‍ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകളെടുത്ത് തുടങ്ങി. ഭയമല്ല മറിച്ച് നിപ വൈറസ്സിനെ കുറിച്ചുള്ള വ്യക്തമായ ധാരണയും മുന്‍കരുതലുകളും വ്യാജ ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്ന വ്യാജവാട്ട്‌സ്ആപ്പ് ഫേസ്ബുക്ക് പോസ്റ്റുകളില്‍ വീഴാതിരിക്കുകയുമാണ് വേണ്ടതെന്നും കെജിഎംഒഎ വയനാട് ഭാരവാഹികള്‍ അറിയിച്ചു.ജില്ലയില്‍ ഇപ്പോള്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. രോഗബാധിത പ്രദേശത്ത് രോഗബാധധയുടെ തീവ്രത കുറയ്ക്കാന്‍ വേണ്ട നടപടികള്‍നടന്നുകൊണ്ടിരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന ധാരാളം വ്യാജ സന്ദേശങ്ങള്‍ നിപ്പ വൈറസ് രോഗബാധയുടെ യഥാര്‍ത്ഥവശങ്ങളെ പൊതുജനങ്ങളില്‍ നിന്നും ഒരുപരിധിവരെ അകത്തി നിര്‍ത്തുന്നൂവെന്നതാണ് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം.നിപ്പ വൈറസിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക മുതലെടുത്ത് 'വാട്‌സാപ്പ് ഡോക്ടര്‍മാര്‍.' ചക്കയും മാങ്ങയും ഉള്‍പ്പെടെയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കരുതെന്നും കിണര്‍വെള്ളം കുടിക്കരുതെന്നും വായുവിലൂടെ വ്യാപകമായി പടര്‍ന്നു പിടിക്കുമെന്നുമെല്ലാമുള്ള അഭ്യൂഹങ്ങളും അര്‍ധസത്യങ്ങളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ബീഫ്, പന്നി, കോഴി എന്നിവയൊന്നും കുറച്ചുദിവസത്തേക്കു കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും പ്രചരിപ്പിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെ അകറ്റി നിര്‍ത്തണമെന്ന വാദവും ചില സന്ദേശങ്ങളില്‍ കാണാം.
ഇത്തരം സന്ദേശങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമത്തിലാണ് വയനാട് ജില്ല ഭരണകൂടവും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍