വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനായി രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കണം:ഉമേഷ് ഐ.എ.എസ്
പടിഞ്ഞാറത്തറ:വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ തന്നെ ലക്ഷ്യം വെച്ചു പഠിക്കണമെന്ന് മാനന്തവാടി സബ് കലക്ടര്‍ ഉമേഷ് ഐ.എ.എസ്.രാജ്യത്തെ മികച്ച സ്ഥാപനങ്ങള്‍ ,കോഴ്സുകള്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായ ഗൈഡന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍തലത്തില്‍ തന്നെ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ ജെ.എല്‍.എസ് സയന്‍സ് ഫൗണ്ടേഷന് സംഘടിപ്പിച്ച എസ്.എസ്.എല്‍.സി ,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തരിയോട്,പടിഞ്ഞാറത്തറ,വെള്ളമുണ്ട തുടങ്ങിയ പഞ്ചായത്തുകളില്‍ പെട്ട വിവിധ സ്കൂളുകളില്‍ നിന്നായി മുന്നൂറോളം ഉന്നത വിജയികളായ പ്രതിഭകളെ അനുമോദിച്ച ചടങ്ങ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ചടങ്ങില്‍ ബ്ലോക് പഞ്ചായത്ത് മെമ്പര്‍ പിസി മമ്മൂട്ടി, ഹാരിസ് കെ,ജാഫര്‍ മാസ്റ്റര്‍,കെ ടി ലത്തീഫ് ,ഷമീം പാറക്കണ്ടി തുടങ്ങി ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ ,സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.മികച്ച വിജയം നേടിയ സ്കൂളുകളേയും,സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ഷമീം പാറക്കണ്ടിക്കും,വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് മേഖലയിലെ സംഭാവനക്ക് കെ.എച്ച് ജറീഷിനെയും ചടങ്ങില്‍ ആദരിച്ചു.വിദ്യാര്‍ത്ഥിള്‍ക്കുള്ള ഉപരിപഠന സെമിനാറിന് കരിയര്‍ വിദഗ്ധന്‍ കെ.എച്ച് ജെറീഷ് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍