ഡോ.ബോബി ചെമ്മണൂരിന്റെ പിതാവ് ഈനാശു ദേവസിക്കുട്ടി അന്തരിച്ചു

തൃശൂര്‍: ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായിരുന്ന വരന്തരപ്പിള്ളി ചെമ്മണൂര്‍ ഈനാശു ദേവസിക്കുട്ടി (81) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ചര്‍ച്ചില്‍.18 വയസില്‍തന്നെ രാജ്യസ്‌നേഹംകൊണ്ട് എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. 15 വര്‍ഷത്തോളം അതില്‍ സേവനം അനുഷ്്ഠിച്ചു. ശേഷം കുടുംബ ബിസിനസായ ജ്വല്ലറി മേഖലയിലേക്ക് കടക്കുകയായിരുന്നു. ലളിതമായ ജീവിത ശൈലിക്കുടമയായിരുന്നു. സിസിലി ദേവസിക്കുട്ടി തെക്കേക്കരയാണ് ഭാര്യ. മക്കള്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍, ബോസ് ചെമ്മണൂര്‍, ബൈമി. മരുമക്കള്‍: ജോഫി എരിഞ്ഞേരി, സ്മിത ബോബി (രോഷ്‌നി)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍