പച്ചപ്പ് തട്ടിപ്പെന്ന് യൂത്ത് ലീഗ്
പിണങ്ങോട് :കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ പുഴകളുടെ വീണ്ടെടുപ്പിന് എന്നപേരില്‍ നടത്തുന്ന പരിപാടി തട്ടിപ്പാണെന്ന് വെങ്ങപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് ആരോപിച്ചു.നിരവധിയാളുകള്‍ ആശ്രയിക്കുന്ന പൊഴുതന പഞ്ചായത്തിലെ എടത്തറക്കടവ് പുഴയിലെ ചെക്ക് ഡാമിന്റെ ചീപ്പ് ശുചീകരണത്തിന്റെ പേര് പറഞ്ഞു ഇന്നലെ രാത്രി അഴിച്ചുമാറ്റി എന്നാല്‍ ഇന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം പ്രദേശം സന്ദര്‍ശിച്ചതല്ലാതെ പായല്‍ മൂടിയ പുഴ പേരിന് പോലും വൃത്തിയാക്കിയിട്ടില്ല.തരിയോട് പഞ്ചായത്തില്‍പെടുന്ന പ്രദേശത്ത് ഉദ്ഘടനത്തിന്റെ ഫോട്ടോയെടുത്തതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. ഇത് സംബന്ധിച്ച് എം.എല്‍.എ ക്ക് പരാതി നല്‍കുമെന്നും യൂത്ത് ലീഗ് ഭാരവാഹികളായ സി.കെ സലീം, നൗഷാദ് .സി എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍