വനം വന്യജീവി മേഖലയിലെ ദിവസ വേതനക്കാര്‍ക്ക് യൂണിഫോം അനുവദിക്കണം : എഐടിയുസി
കല്‍പ്പറ്റ: വന സംരക്ഷണത്തിനായി രാവും പകലും ഉള്‍വനത്തില്‍ ജോലി ചെയ്തുവരുന്ന വനം വന്യ ജീവി മേഖലയിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ യൂണിഫോം, ടോര്‍ച്ച്, ബൂട്ട്സ് എന്നിവ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന്(എ ഐ ടി യു സി) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എല്ലാ തൊഴിലാളികള്‍ക്കും 26ദിവസത്തെ വേതനം എല്ലാമാസവും പത്താം തീയ്യതിക്ക് മുമ്പായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. മൂര്‍ത്തി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.ടി.ജെ.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി പി.ശ്രീകുമാര്‍, സി.എസ്.സ്റ്റാന്ലിന്, എ.എ.സുധാകരന്, എ.കൃഷ്ണകുമാര്‍, ടി.മണി, പി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു. എബ്രഹാം ജോസഫ്, പി. കേളു, എം.കെ.കുഞ്ഞിരാമന്, സി.മാത്യു 'അഹമ്മദ് ബഷീര്‍, ഷൈനി ജയിംസ്, ഇ.ബാലകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി പി.കെ. മൂര്‍ത്തി(പ്രസിഡന്റ്), ടി.ജെ.ജോര്‍ജ്ജ് (വര്‍ക്കിംഗ് പ്രസിഡന്റ്), ഇ.ബാലകൃഷ്ണന്(സെക്രട്ടറി) , സി.എസ്.സ്റ്റാന്‍ലി (വൈസ് പ്രസിഡന്റ്), സി.സഹദേവന് (ജോയിന്റ് സെക്രട്ടറി), കെ.നൗഷാദ് (വൈസ് പ്രസിഡന്റ്), കെ. കുമാരന് (ജോയിന്റ് സെക്രട്ടറി), ഷൈനി ജെയിംസ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍