രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി
കല്‍പ്പറ്റ: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയേഴാമത് രക്തസാക്ഷിത്വദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ എന്നിവ ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇന്ദിരാഗാന്ധി തുടങ്ങിവെച്ച ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് രാജീവ്ഗാന്ധിയുടെ കാലത്തായിരുന്നു. ഇന്ത്യയില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ഇന്ത്യയില്‍ വിദേശ വ്യാവസായ സംരംഭങ്ങള്‍ കടന്ന് വന്നത് എല്ലാ രാജീവ്ഗാന്ധിയുടെ കാലത്തായിരുന്നു. രാജ്യപുരോഗതി അതിവേഗം മുന്നേറുകയും, ദേശീയ വളര്‍ച്ച അത്ഭുതപൂര്‍ണ്ണമായി കുതിക്കുകയും ചെയ്തതും ഇക്കാലത്താണ് എന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം, പി.പി ആലി, വി.എ മജീദ്, എം.എ ജോസഫ്, എം.എം രമേശ് മാസ്റ്റര്‍, മോയിന്‍ കടവന്‍, ജി. വിജയമ്മ ടീച്ചര്‍, പി. ശോഭനകുമാരി, പോള്‍സണ്‍ കൂവയ്ക്കല്‍, കെ.കെ രാജേന്ദ്രന്, വി.എം പൗലോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സുജയ വേണുഗോപാല്‍, വി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍