പുഴ ശുചീകരിച്ചു
പടിഞ്ഞാറത്തറ:ഹരിത കേരളാ മിഷന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കര്‍ഷക ആദിവാസിസൗഹൃദ ഹരിത മണ്ഡലം പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ ശുചീകരിച്ചു.നാടിന്റെ ദാഹം അകറ്റാന്‍ നാട് ഒന്നിച്ച് 4 മണിക്കൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കുറുമണി മുതല്‍ ചേര്യംകൊല്ലി വരെയുള്ള 3 കിലോമീറ്റര്‍ ദൂരം പുഴയാണ് ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചത്.ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഹരീസ് സ്വാഗതം പറഞ്ഞു.ചടങ്ങില്‍ ഡോ.ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തയില് ആശംസ സന്ദേശം നല്കി.ജില്ലാ മെമ്പര്‍ നസീമ,ശാന്തിനി ഷാജി , ഹാരിസ് കണ്ടിയാന്‍,ഉഷ ആനപ്പാറ ,ബാബു എ.കെ, കെ.എം രാഘവന്,ബാങ്ക് പ്രസിഡന്റ് അബു,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജിഷ , പ്രദീപന് മാഷ്,എ.ഇ റീന എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍