കര്‍ളാട് ടൂറിസം കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പടിഞ്ഞാറത്തറ;ഡിടിപിസി ക്ക് കീഴിലുള്ള കര്‍ളാട് തടാകം ടൂറിസം കേന്ദ്രത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണക്കെതിരെ നാട്ടുകാര്‍ രൂപീകരിച്ച കര്‍ളാട് തടാകസംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കഴിഞ്ഞ കുറെ മാസങ്ങളായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് സമരപരിപാടികള്‍ ആരംഭിച്ചത്.കല്‍പ്പറ്റ ബ്ലോക് പഞ്ചായത് പ്രസിഡന്റ് ശരുന്തളാ ഷണ്മുഖന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സംരക്ഷണ സമിതി ചെയര്മാന് കെ പി ശിവദാസ് അദ്ധ്യക്ഷം വഹിച്ചു.തരിയോട് പഞ്ചായത് വൈസ് പ്രസിഡന്റ് കെ ചന്ദ്രശേഖരന്,ജിന്‍സി സണ്ണി,ഷീജാ ആന്റണി,ടോംതോമസ്, വി ജി ഷിബു,ജോജിന്‍ തുടങ്ങയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍