ഒരു മരം നടാം നാളേയ്ക്കായ് ക്യാമ്പയിന് നടത്തും
കേരളാ ഫോട്ടോഗ്രാഫേഴ്സ് &വീഡിയോ ഗ്രാഫേഴ്സ് യൂണിയന്കെ.പി.വി.യു സി.ഐ.ടി.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് സംഘടന അംഗങ്ങളെയുംപൊതു സമൂഹത്തെയും ഉള്‍പ്പെടുത്തികൊണ്ട് 'ഒരു മരം നടാംനാളേയ്ക്കായ്' എന്ന പേരില്‍ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന് നടത്തുവാന്‍തീരുമാനിച്ചു.കഴിഞ്ഞ കാലങ്ങളായ് പല ക്യാമ്പയിന്റെ ഭാഗങ്ങളുമായി നടത്തുന്ന പലപരിസ്ഥിതി സംരക്ഷണ പരിപാടികളും തൈനടല്‍ മാത്രമായി ചുരുങ്ങുകയും അത് സംരക്ഷിക്കപ്പെടാതെ നശിച്ചുപോകുകയും ചെയ്യുന്ന സാഹചര്യങ്ങളുമാണുള്ളത്. ഈ ക്യാമ്പയിന്റെ ഭാഗമായി ഒരുകുടുംബം ഒരുമരം എന്ന രീതിയില്‍ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് നടത്തുന്നതിനാല്‍ തൈകള്‍ സംരക്ഷിക്കാനുള്ള ചുമതലകുടുംബങ്ങള്ക്കൊപ്പം ഭാവി തലമുറയ്ക്ക് പുതിയ ദിശാബോധം നല്കുകഎന്നതും സംഘടന ലക്ഷ്യം വെക്കുന്നു. ഈ ക്യാമ്പയിന് ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് കെ.പി.വി.യു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ജോബി പി.ജോയ് അധ്യക്ഷത വഹിച്ചയോഗത്തില്‍ ജില്ലാ സെക്രട്ടറി അനീഷ് പി.റ്റി.റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ സലീം കല്‍പ്പറ്റ, ബാബു കുട്ട,എല്‍ദോ ബത്തേരി, ജോസ് വടുവഞ്ചാല്‍, റംഷീദ് ലിയ തുടങ്ങിയവര്‍സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍