ബാലോത്സവം നടത്തി.
ചെന്നലോട് :ബീലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സാമൂഹിക സേവന പദ്ധതിയായ ബ്രിഡ്ജ് ഓഫ് ഹോപ്പ് ചെന്നലോടിന്റെ നേതൃത്വത്തില്‍ ബാലോത്സവം നടത്തി.തരിയോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍സി ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു.ബീലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നലോട് ഇടവക വികാരി മോനച്ചന് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.പ്രോജ്റ്റ് കോര്‍ഡിനേറ്റര്‍ പ്രസാദ് കുര്യന് സ്വാഗതം പറഞ്ഞു. മദര്‍ പി.ടി.എ പ്രസിഡന്റ് സാജി വര്‍ക്കി ആശംസ അറിയിച്ചു.ലീന മാത്യു , സുമ.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.പരിപാടിയില്‍ സോഷ്യല്‍ വര്‍ക്കര്‍ ബിന്ദു സാബു നന്ദി അറിയിച്ചു.100 ലധികം കുട്ടികള്‍ ബാലോത്സവത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍