അംഗന്‍വാടികള്‍ക്കുള്ള ബേബി ബെഡ്, കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു
2017-18 അര്‍ദ്ധ വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അംഗന്വാടികള്ക്കായ് നടപ്പിലാക്കിയ ബേബി ബെഡുകളുടെയും കളിപ്പാട്ടങ്ങളുടെയും വിതരണ ഉദ്ഘാടനം നടന്നു. റിപ്പണ്‍ പുതുക്കാട് അംഗന്‍വാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മൂപ്പൈനാട് ഡിവിഷന് മെമ്പര്‍ ജഷീര്‍ പള്ളിവയല്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷൈബാന് റിപ്പണ്‍ അധ്യക്ഷത വഹിച്ചു.ജോസഫ് കുറ്റിയാത്ത് , ഖധാഫി റിപ്പണ്‍ , ബുഷറ പുതുക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു .വടുവഞ്ചാല്‍ കല്ലിക്കെണി അംഗന്‍വാടി,റിപ്പണ്‍ വാളത്തുര്‍ അംഗന്‍വാടി , വടുവഞ്ചാല്‍ കാടാശേരി തുടങ്ങിയ അംഗന്‍വാടികളിലും വിതരണ ഉദ്ഘാടനം കഴിഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍