ഹരിതകര്‍മ്മസേന കര്‍മ്മരംഗത്ത്
കല്‍പ്പറ്റ: മാലിന്യരഹിത നഗരസഭ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഹരിതകര്‍മസേനയുടെ പാസിംഗ് ഔട്ട് പരേഡ് മുന്‍സിപ്പല്‍ ഓഫീസിനു സമീപം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഫ്ളാഗ് ഓഫ് ചെയ്തു. പ്രവര്‍ത്തനോദ്ഘാടനം ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ സി.കെ. ശശീന്ദ്രന് എംഎല്‍എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത, എ.കെ. രാജേഷ്, ആര്. രാധാകൃഷ്ണന്, ബിന്ദു ജോസ്, അജിത, ടി.ജെ. ഐസക്ക്, ഉമൈബ മൊയ്തീന്‍കുട്ടി, വി. ഹാരിസ്, ടി. മണി, കെ. സുഗതന്, പി. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.ജി. രവീന്ദ്രന് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബദറുദീന്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍