വിസ വിതരണവും യാത്രയയപ്പും
അബുദാബിയില്‍ അഡ്വാന്‍സ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് വിസ വിതരണവും യാത്രയയപ്പും നല്കി. വയനാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് പട്ടികജാതി വകുപ്പുമായി സഹകരിച്ച് നടത്തുന്ന കുക്കറി കോഴ്സുകളില്‍ നിന്നുള്ള 22 പേരാണ് വിദേശത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നീതി ആയോഗിന്റെ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ പ്രഫഷനല്‍ എജ്യുക്കേഷന്‍ മിഷന് ബാംഗ്ളൂരിന്റെ സര്‍ട്ടിഫിക്കറ്റാണ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കുക. ജില്ലാ കലക്ടര്‍ എസ് സുഹാസ് വിദേശത്ത് പോവുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിസ വിതരണം ചെയ്തു. പുളിയാര്‍മല ഐടിഐക്ക് സമീപത്തെ ലവ് ഗ്രീന്‍ അസോസിയേറ്റ്സില്‍ നടന്ന പരിപാടിയില്‍ എസ്സി വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍