പുസ്തക പ്രകാശനവും യാത്രയയപ്പും നടത്തി.
മുട്ടില്‍ കൊളവയല്‍ യംഗ്മെന്‍സ് ക്ലബ് ആന്റ് പ്രതിഭാ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആഴിക്കല്‍ മോഹനന് രചിച്ച “പരശൂഹസ്ത” എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മവും, സ്ഥലംമാറി പോകുന്ന കൊളവയല്‍ സെന്റ് ജോര്‍ജ് വികാരി ഫാ. തോമസ് ജോസഫ് തേരകത്തിന് യാത്രയയപ്പും നല്കി.ഗ്രന്ഥശാലാസെക്രട്ടറിഎം.കെ. ജൈയിംസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് കെ. പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ചന്ദ്രികാ കൃഷ്ണന് ഉദ്ഘാടനം ചെയ്തു.മുട്ടില്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ എ.എന്‍. ഷൈലജ പുസ്തകപ്രകാശനം നടത്തി. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് സി. ജയരാജന് പുസ്തകം ഏറ്റുവാങ്ങി. എ.എന്‍. ഹരിദാസ്, പി.എസ്.നിഷ, ആഴിക്കല്മോഹനന്, അഡ്വക്കറ്റ് ഫാദര്ജോസഫ്തേരകം എന്നിവര്‍ സംസാരിച്ചു.എം.പി. ജോര്‍ജ്ജ് നന്ദി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍