ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ആദരിച്ചു
പനമരം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെയും കേരള റിസോഴ്സ് ടീേച്ചഴ്സ് ഫെഡറേഷന്റെനേതൃത്വത്തില് ആദരിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെഅസ്മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുന്നവരേക്കാളും ആദരിക്കെപ്പടേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് അദ്ദേഹം പറഞ്ഞു. പുതിയഅധ്യയന വര്‍ഷേത്തക്കുള്ള നിയമനം ലഭിക്കാതിരുന്നിട്ടും കുട്ടികളെ ആദരിക്കല്‍ചടങ്ങ് സംഘടിപ്പിച്ചതിന് റിസോഴ്സ് അധ്യാപകരെ യോഗം അഭിനന്ദി ച്ചു.അധ്യാപകരുടെ നിയമനം ത്വരിതഗതിയിലാക്കണമെന്നും സേവന വേതന വ്യവസ്ഥകള്‍ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യെപ്പട്ടു.പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ആര് രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് ജോഷി, ജില്ലാ ഹയര്‍ സെക്കറി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ്,ഡോ.നിധിന്,ഷിബു.കെ,പ്രസന്ന.കെ, ജിഷബിന്ദു.എം.കെ , സിസ്റ്റര്‍ ആന്മരിയ,ഇബ്രാഹിം.എം, റിസോഴ്സ് അധ്യാപകര്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍