ഹോമിയോ ആശുപത്രിയില്‍ ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്തു
പനമരം: അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ഒപി കെട്ടിടം എം.ഐ. ഷാനവാസ് എംപിയും കിണര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്തും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഹെമറ്റോളജിക്കല്‍ അനലൈസര്‍ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. ജയന്തി രാജന്, സതി, നാസര്‍ കുനിങ്ങാരത്ത്, ഡോ.എന്‍. സോമന്, ഡോ. അജി വില്‍ബെര്‍, ഡോ. ഷാദിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍