മീനങ്ങാടി ജി.എച്ച്.എസ് അധികൃതരും പി ടി എ യും നീതിപാലിക്കണം :യൂത്ത് കോണ്‍ഗ്രസ്
മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പി.ടി.എ യും സ്ക്കൂള് അതികൃതരും രക്ഷിതാക്കളില്‍ നിന്നും നിര്‍ബന്ധിതമായി പണം പിരിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് പൊതു വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണെന്നും യൂത്ത്കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.സര്‍ക്കാര്‍ സ്കൂളില്‍ നിന്നും 100 രൂപയില്‍ കൂടുതല്‍ പണം പിരിക്കാന്‍ പാടില്ലെന്നിരിക്കെ രക്ഷിതാക്കളില്‍ നിന്നും സ്കൂളിന്റെ വികസനത്തിന് എന്ന പേരില്‍ പിടിഎ വന്‍ തുക പിരിക്കുന്നതായും ഇത്തരത്തില്‍ രക്ഷകര്‍ത്താക്കളെ ബലിയാടാക്കുന്ന നിലപാടില്‍ നിന്നും സ്കൂള്‍ അതികൃതരും പിടിഎയും പിന്മാറണമെന്നും യൂത്ത് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അനീഷ് റാട്ടക്കുണ്ട് അധ്യക്ഷത വഹിച്ചു ജോബി ,രഞ്ജിത്ത്, ജെസ്റ്റിന് ,ബെസ്റ്റിന്,അതുല്‍,സാദിഖ്, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍