ഓപ്പറേഷന് സാഗര്‍ റാണി: ടാസ്ക് ഫോഴ്സ് കല്‍പ്പറ്റയില്‍ പരിശോധന നടത്തി
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ നഗരസഭ,ആരോഗ്യം,ഫിഷറീസ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് നടപ്പിലാക്കുന്ന ഓപ്പറേഷന് സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ടാസ്ക് ഫോഴ്സ് ഇന്ന് കല്‍പ്പറ്റയിലെ ചില്ലറമൊത്ത മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയും, മതിയായ അളവില്‍ ഐസിടാതെ മത്സ്യം വില്പ്പനക്കായ് പ്രദര്ശിപ്പിച്ചതിനാലും നാല് സ്റ്റാളുകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്കി. ശീതീകരിച്ച കണ്ടയിനര്‍ ലോറികളിലല്ലാതെ തുറന്ന വാഹനങ്ങളില്‍ മത്സ്യം ഒരു കാരണവശാലും സൂക്ഷിക്കരുതെന്ന് മൊത്ത വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി.പരിശോധനയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സിപി പ്രദീപ് കുമാര്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി ബദറുദ്ദീന്‍, ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധനനടത്തുമെന്ന് സംഘം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍