വിജയോത്സവം സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മികവ് 2018 എന്നപേരില്‍ വിജയോത്സവം സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും മികച്ച വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്ത്ഥികളെയുംഉപഹാരങ്ങള് നല്കി ആദരിച്ചു.പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു.വയനാട് ബോഡി ബില്‍ഡിംഗ് സീനിയര്‍ 90 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തോമസ് ഇടുമ്പിനാംകുഴിയെയും, സോപാന സംസ്ഥാന സംഗീത കലാശ്രീ അവാര്‍ഡ് ജേതാവ് ചന്ദ്രശേഖരര്‍ മാരാരെയും,ദേശീയ ഭിന്ന ശേഷി ക്രിക്കറ്റ് ചാമ്പ്യന്‍ ആയ നൂറുദ്ദീന്‍ സി.എച്ച് നെയും ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് വിജയോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീമ അദ്ധ്യക്ഷത വഹിച്ചു.ശാന്തിനി ഷാജി , നൗഷാദ് , ഹാരിസ് സി , ജോസഫ് പുലുമാരിയില് , ഉഷ , ബുഷ്റ ഉസ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍