ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ: ലോട്ടറി മേഖലയില്‍ സമ്മാനങ്ങള്‍ പരിഷ്ക്കരിക്കണമെന്നും സമ്മാനതുക വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് എം.എ ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി.ഭുവനചന്ദ്രന്, കെ.കെ.രാജേന്ദ്രന്, കെ.ജോസഫ്, കെ.വി.അബ്ദുള്ള, പി.കെ.കണ്മണി, എം.മോഹനന്, പി. കുഞ്ഞന്‍, സുന്ദര്‍രാജ് എടപ്പെട്ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍