എം.പി.എം.ഐ ഷാനവാസ് നയം വ്യക്തമാക്കണം: ബി.ജെ.പി
വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച ആസ്പി റേഷനല്‍ ഡിസ്ട്രിക് പ്രോഗ്രാമും ഗ്രാമങ്ങളെ എം.പി ദത്തെടുക്കുന്ന സംസദ് ആദര്‍ശ് പദ്ധതിയും വയനാട്ടില്‍ എം ഐ ഷാനവാസ് എം.പി അട്ടിമറിച്ചതായി ബി.ജെ.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന ജനക്ഷേമ പദ്ധതികളെയെല്ലാം പേരുമാറ്റി സ്വന്തം അക്കൗണ്ടില്‍ വരവുവെക്കുന്ന പിണറായിയുടെ ഇരട്ട ചങ്കില് ഒരു ചങ്കാണ് എം പി ക്കുമുള്ളതെന്നും ബി.ജെ.പി.വയനാട്ടിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിനെ ദത്തെടുത്ത എംപി പിന്നെ ആ വഴി പോയതുപോലുമില്ല ഇപ്പോള്‍ ആസ്പിറേഷനല്‍ ഡിസ്ട്രിക് പദ്ധതിയില്‍ വയനാടിനെ കേന്ദ്രം ഉള്‍കൊള്ളിച്ചതും കോടികണക്കിന് രൂപയുടെ വികസനം വയനാട് ന്നല്കാന് കേന്ദ്രം തയ്യാറായതും സംബന്ധിച്ച് ഒരു മറുപടി നല്കാന് പോലും എം.പിക്ക് സാധിച്ചിട്ടില്ല ഇത് ജനങ്ങളോട്ടള്ള വഞ്ചനയാണ് വികസന കാര്യത്തില്‍ രാഷ്ട്രീ'യം കാണുന്ന എം.പി നയം വ്യക്ത മാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍