കൂള്‍ബാറുകളില്‍ പരിശോധന നടത്തി
സുല്‍ത്താന്‍ ബത്തേരിയിലെ ബേക്കറി ആന്റ് കൂള്‍ബാറുകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി.ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മിലന്‍സ് ബേക്ക്സ് ആന്റ് കഫേ,ഗോള്‍ഡന്‍ ബേക്കറി,സിറ്റി ബേക്സ് ആന്റ് കൂള്‍ബാര്‍ എന്നിവയ്ക്ക് നേട്ടീസ് നല്‍കുകയും മൊത്തം പതിനേഴായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.ഫുഡ് സേഫ്റ്റി അസി.കമ്മീഷ്ണര്‍ എം.ടി അനൂപ് കുമാര്‍,ഫുഡ് സേഫ്റ്റി ഓഫീസര്‍ സി.പി പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഫുഡ് സേഫ്റ്റി ടോള്‍ ഫ്രീ നമ്പര്‍ 1800 425 1125 നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍