എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം.
ബത്തേരി: എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന് ബത്തേരിയില്‍ പ്രൗഢോജ്വല തുടക്കം. ജില്ലയിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെ പ്രകടനത്തിനു ശേഷം ഗാന്ധിസ്ക്വയറില്‍ നടന്ന പൊതുസമ്മേളനം എസ്.എഫ്. ഐ സംസ്ഥാന അദ്ധ്യക്ഷന്‍ ജെയ്ക്ക്.സി തോമസ് ഉദ്ഘാടനം ചെയ്തു.ഫാസിസം ഭാരതമണ്ണില്‍ തീവ്രതയോടെ പിടിമുറുക്കുമ്പോള്‍ ഇടതുപക്ഷ കേരളം പ്രതിപക്ഷ, വിപ്ലവസ്വരമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്ത്തിക്കാനുതകുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വിപ്ലവ ചുവടുകളെക്കുറിച്ച് ജെയ്ക്ക് വാചാലനായി. വെളിയംകോട് ഉമര്‍ ഖാസിയും മക്കിതങ്ങളും ശ്രീനാരായണ ഗുരുവും തുടങ്ങി വെച്ച സമര പ്രഖ്യാപനമാണ് എസ്. എഫ്. ഐ ഏറ്റുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്. എഫ്. ഐ ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ് ഫെബിന് എസ് എഫ് ഐ ജില്ലാ ജോ: സെക്രട്ടറിമാരായ കെ എസ് ഹരിശങ്കര്‍, അര്ജുന് ഗോപാല്‍, കെ.ജെ ഹരികൃഷ്ണന് ജില്ലാ വൈസ് പ്രസിഡന്റ് മാരായ അജ്നാസ് അഹമ്മദ്, വി.നിഷാദ്, എന്‍.എസ് വൈഷണവി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, സ്വാഗതസംഗം ചെയര്മാന് കെ.ശശാങ്കള്‍, വി.വി ബേബി പി ജയപ്രകാശ്, ബേബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍