ജയശ്രീയില്‍ ഫലവൃക്ഷതൈ നട്ട് വിജയോത്സവം.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസലും വീടുകളിലും ഫലവൃക്ഷതൈ നട്ട് വിജയം ആഘോഷിച്ചു. പി ടി എ യുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും എന്ന സന്ദേശം ഉയര്‍ത്തിയാണ് പ്ലസ് ടു വിജയികളുടെ ആദരിക്കല്‍ ചടങ്ങ് ഇത്തരത്തില്‍ സംഘടിപ്പിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ്. ദിലീപ്കുമാര് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഷാജി പനച്ചിക്കല്‍ അദ്ധ്യക്ഷനായിരുന്നു. പുല്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് വിജയികളെ മെഡല്‍ അണിയിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, പുല്പള്ളി പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ശോഭന പ്രസാദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് സിന്ധു ബാബു, പഞ്ചായത്ത് മെമ്പര്‍ കെ. ആര്. രമേശന്, സ്കൂള്‍ മാനേജര്‍ കെ. ആര്. ജയറാം, ഹെഡ്മിസ്ട്രസ് റാണി കെ വര്‍ഗ്ഗീസ്, സി ഡി ബാബു, ബെന്നി മാത്യു, മദര്‍ പി ടി എ പ്രസിഡണ്ട് അനീഷ ദേവി, പി. ജി. ദിനേഷ്കുമാര്‍, അലീന ജോര്‍ജ്, കെ. അഷ്ഹല്‍,ജോണ്സന് പി ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ് സ്വാഗതവും പി. ആര്. തൃദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍