വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും നല്കി ഗ്രാമീണ ഗവേഷക സംഗമം സമാപിച്ചു.
പുത്തൂര്‍വയല്‍:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാമീണ ഗവേഷക സംഗമം 2018 വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും നല്കി സമാപിച്ചു.സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ഐ.എസ്.ആര്.ഒ. ഡയറക്ടറുമായിരുന്ന എം. ചന്ദ്രദത്തന് ഉദ്ഘാടനം ചെയ്തു. നൂതന ശാസ്ത്രീയ അറിവുകള്‍ സാധാരണ ജനങ്ങളിലെത്തിക്കാന്‍ ഗവേഷകരും സ്ഥാപനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു.സമ്മേളനത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. റിം 2018 അഡൈ്വസറി കമ്മറ്റി ചെയര്മാന് ഡോ. ആര്.വി.ജി. മേനോന് റിപ്പേര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ സമിതി മെമ്പര്‍ പ്രൊഫസര്‍ ടി.ജയരാമന് മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന് ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലപ്പ്മെന്റ് ഹൈദരാബാദ് ഡയറക്ടര്‍ മുഹമ്മദ് ഖാന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജഡ്ജിംഗ് കമ്മറ്റി കോ-ചെയര്മാന് പ്രൊഫസര്‍ ആര്.എ.ഡി. പിള്ള അവാര്‍ഡ് പ്രഖ്യാപനം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് ഹെഡ് ഡോ.അജിത് പ്രഭു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഗിരിജന്‍ ഗോപി കൃതജ്ഞതയും രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍