കെ.എസ്.ആര്.ടി.സി ഗ്യാരേജ് യാര്‍ഡ് നിര്‍മ്മാണം പ്രവൃത്തികള്‍ ആരംഭിച്ചു.
മാനന്തവാടി: മാനന്തവാടി കെ.എസ്.ആര്.ടി.സി യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.ചെറിയ ഒരു മഴ പെയതാല്‍ പോലും ചെളിക്കുളമായി മാറുന്ന യാര്‍ഡ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും എറെ ദുരിതമായി മാറിയിരുന്നു ഈ സാഹചര്യത്തിലാണ് എം.എല്‍.എ യുടെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ച് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്.പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഒ ആര് കേളു എം എല്‍ എ നിര്‍വഹിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ പി ടി ബിജു, എം ആര് ഷിബു, ദിവ്യ, കെ ടി വിനു, വി കെ തുളസിദാസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍