ചേകാടി പാലം ഉദ്ഘാടനം :എന്തു വിലകൊടുത്തും തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പുല്‍പ്പള്ളി പഞ്ചായത്തിനെയും തിരുനെല്ലി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചേകാടി പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി. അപ്പ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാലം പണി പൂര്‍ത്തിയായതാണ്. അന്ന് റോഡിന്റെ പേര് പറഞ്ഞു ഉദ്ഘാടനം തടഞ്ഞ സിപിഎം ഇന്ന് ആടിനെ പട്ടിയാക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്റെ കഠിന പ്രയത്നമാണ് പാലം പണി പൂര്‍ത്തിയാകാന്‍ കാരണം. രാഷ്ട്രീയമുതലെടുപ്പ് മുന്നില്‍ കണ്ടാണ് പെട്ടെന്ന് ഉദ്ഘാടനം ചെയ്യാന്‍ സി പി എം അണിയറയില്‍ നീക്കം നടത്തുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി മാരായ സനു രാജപ്പന് , ഒ ര്‍ പ്രമോദ് , ലിജൊ ജോര്‍ജ് , ഷിബു കൃഷ്ണ ,ലിനീഷ് ഫിലിപ്പ് ,ജേക്കബ് കോച്ചേരി , ഷിജു വീട്ടിമൂല ,ബിജോയ് ജോസ്, അനുജിത് സി എ ,അല്‍ജിത് ജേക്കബ് ,ഷന്മുഗന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍