പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
വെള്ളമുണ്ട:വെള്ളമുണ്ട എ.യു.പി സ്കൂള്‍ മാനേജരുടെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക,ഹെഡ്മിസ്ട്രസിന്റെ സസ്പെന്ഷന് പിന്‍വലിക്കുവാനുള്ള എ.ഇ.ഒ യുടെ ഉത്തരവ് നടപ്പിലാക്കുക,അധ്യാപകരുടെ ശമ്പളം ഉടന്‍ വിതരണം ചെയ്യുക.പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം തകര്‍ക്കുന്ന മാനേജരുടെ നടപടികള്‍ അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) യുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട എട്ടേനാലില്‍ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം ജില്ല പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എ.എന്‍.പ്രഭാകരന് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ.സബ് ജില്ലാ പ്രസിഡണ്ട് എ.ഇ.സതീഷ് ബാബു അദ്ധ്യക്ഷതവഹിച്ചു.കെ.ബി.സിമില്‍,സി.ഐ.ടി.യു ജില്ല ട്രഷറര്‍ പി.ജെ.ആന്റണി, കെ.എസ്.കെ.ടി.യു.ഏരിയ കമ്മറ്റിയംഗം സി.എം. അനില്‍കുമാര്‍, രന്‍ജിത്ത് മാനില്‍ ,കെ.എസ്.ടി.എ. സംസ്ഥാന കമ്മറ്റി അംഗം വി.എ.ദേവകി, ജില്ല സെക്രട്ടറി പി.ജെ.ബിനേഷ്, ജില്ല പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യന്‍, ജില്ല കമ്മറ്റിയംഗം പി.ടി.സുഗതന് എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ സബ് ജില്ല ജോ. സെക്രട്ടറി എന്‍.ജെ.ജോണ്‍ നന്ദി പറഞ്ഞു.പ്രകടനത്തിന് എം.മണികണ്ഠന്, എ.പി.ബാലകൃഷ്ണന്, പി.സി.വല്‍സല, ഫ്രാന്‍സീസ് സേവ്യര്‍, അനൂപ് കുമാര്‍ കെ. എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍