കാറിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച 22.5 കി.ഗ്രാം ഹാന്‍സ് ഉത്പ്പന്നങ്ങളുമായി യുവാവ് പിടിയില്‍

ബത്തേരി ടൗണിലും പരിസരങ്ങളിലും ഹാന്‍സ് വില്‍പ്പന നടത്തിയിരുന്ന ബത്തേരി പൂമല മണിച്ചിറ കൊണ്ടയങ്കാട് കെ അഷ്‌റഫ് (36) നെയാണ് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി എസ്‌ഐ അജീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങയില്‍ വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയത്. പുകയില ഉത്പ്പന്നങ്ങള്‍ കടത്തിയ കെ.എല്‍ 73 എ 7333 മാരുതി ബലേനോ കാറും കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 2715 പാക്കറ്റ് ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. കാറിന്റെ സീറ്റ് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് പുകയില ഉത്പ്പന്നങ്ങളുണ്ടായത്.
അഷ്‌റഫിനെതിരെ ഇതിനുമുമ്പും പോലീസിലും എക്‌സൈസിലും കോട്പ ആക്ട് പ്രകാരം കേസുകള്‍ നിലവിലുണ്ട്. വാഹനപരിശോധനക്ക് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷര്‍ഫുദ്ദീന്‍, പോലീസ് എസ്‌ഐ കെവി പൗലോസ്, പ്രിവന്റീവ് ഓഫീസര്‍ കെജി ശശികുമാര്‍, കെവി ഷാജി, സിഇഓ മാരായ എംബി ഹരിദാസന്‍, എഎം ബിനുമോന്‍, എം സോമന്‍, െ്രെഡവര്‍ അബ്ദുറഹീം എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍