ലഹരിമുക്ത ചികിത്സാ ക്ലിനിക്കും,വ്യക്തിഗത കുടുംബ കൗണ്‍സിലിങ്ങും
മുട്ടില്‍:വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി,മുട്ടില്‍ ഗ്രാമപഞ്ചായത്ത്, എക്സൈസ് വകുപ്പ്, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ യുവരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഹോമിയോ ആശുപത്രി സീതാലയം അഞ്ചുകുന്നുമായി സഹകരിച്ച് വാഴവറ്റ ചീപ്രം കോളനിയില്‍ വെച്ച് ലഹരിമുക്ത ചികിത്സാ ക്ലിനിക്കും,വ്യക്തിഗത കുടുംബ കൗണ്‍സിലിങ്ങും സംഘടിപ്പിച്ചു.പരിപാടി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി കെ.പി സുനിത ഉദ്ഘാടനം ചെയ്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി നീരജ് അധ്യക്ഷത വഹിച്ചു.മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍ സംസാരിച്ചു.പരിപാടിയില്‍ 150 ഓളം ആളുകള്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍