ശ്രീ ശ്രീ ജന്മദിനം; വൈവിധ്യമാര്‍ന്ന പരിപാടികളുമായി വെള്ളമുണ്ട സെന്റര്‍
ജീവനകലയുടെ ആചാര്യനും മനുഷ്യ സ്നേഹിയുമായ ശ്രീ ശ്രീ രവിശങ്കറിന്റെ അറുപത്തി രണ്ടാം ജന്മദിനം വയനാട് വെള്ളമുണ്ട ആര്‍ട്ട് ഓഫ് ലിവിംഗ് സെന്റര്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. മിസ്റ്റി ഹാവന് റിസോര്‍ട്ടില്‍ വെച്ച് നടന്ന ജന്മദിന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ജന്മദിന കേയ്ക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകന് എച്ച്. ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി എസ്. എസ്. എല്‍. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ആര്‍ട്ട് ഓഫ് ലിവിംഗ് കുടുംബാംഗങ്ങളുടെ മക്കളായ നന്ദന കെ കുഞ്ഞികൃഷ്ണന്, പ്രയാഗ്. ഇ. കെ എന്നിവരെ ആദരിക്കുകയും അനുഷ ശ്രീധരന് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുകയും ചെയ്തു. ജന്മദിനത്തോടനുബന്ധിച്ച് നടാനുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കേരള അപെക്സ് ബോഡി അംഗം എം. കെ. സുരേഷ് ബാബു നിര്‍വഹിച്ചു. 'ഒരു വീട്ടില്‍ ഒരു നാട്ടുമാവ്' പദ്ധതിയുടെ ഉദ്ഘാടനം ആര്‍ട്ട് ഓഫ് ലിവിംഗ് വയനാട് ജില്ലാ പ്രസിഡന്റ് ആനന്ദ് പത്മനാഭന് നിര്‍വ്വഹിച്ചു. പഴം പച്ചക്കറി വിത്തു വിതരണോദ്ഘാടനം ആര്‍ട്ട് ഓഫ് ലിവിംഗ് വയനാട് വനിതാ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ കൃഷ്ണജ രവീന്ദന് നിര്‍വ്വഹിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തില്‍ പത്തു വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്നവരെ ആര്‍ട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകന് പി. കെ. സുകുമാരന്‍ ആദരിച്ചു. സുരേന്ദ്രന്. ആര്, കെ. പി. യൂസഫ്, സന്തോഷ് പൂരിഞ്ഞി, ഷാജി വാണാക്കുടി, സോമജ സന്തോഷ്,എം. പി. കുഞ്ഞിക്കണ്ണന്, കൃഷ്ണന് പുതുശ്ശേരി, സരസ്വതി ബാലകൃഷ്ണന്, ശോഭന ശ്രീധരന്, എം. ഇ. ജോസഫ്, മുനീര്‍. എം, ബഷീര്‍. കെ, സി. രമ,പ്രസന്ന. എ, സുദാസന്‍. പി, സജി ഇരുളം പ്രസംഗിച്ചു. വെള്ളമുണ്ട ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രം പ്രസിഡന്റ് സി. ജ്യോതി സ്വാഗതവും സെക്രട്ടറി ശ്രീദേവി ശ്രീധരന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍