തനിക്കുണ്ടായ അപമാനം മറ്റ് സ്ത്രീകള്‍ക്കുണ്ടാകരുത് :ഹാജറ; കാര്‍ യാത്രക്കിടെ യുവാക്കളുടെ അപമാനത്തിനിരയായ യുവതി മനസ് തുറക്കുന്നു

വാളാട് നിന്നും പടിഞ്ഞാറത്തറയിലേക്ക് കുടുംബസമേതം കാറില്‍ യാത്രചെയ്യവേ ബൈക്ക് യാത്രികരായ യുവാക്കള്‍ ദേഹോപദ്രവം ചെയ്യുകയും, അപമാനിക്കുകയും,അസഭ്യം പറയുകയും ചെയ്തതായി പരാതി; തനിക്കുണ്ടായ ദുരനുഭവം മറ്റൊരു സ്ത്രീക്കും വരരുതെന്ന് യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാളാട് സ്വദേശിനിയായ ഹാജറയാണ് കഴിഞ്ഞദിവസം കാര്‍ െ്രെഡവ് ചെയ്യുന്നതിനിടയില്‍ തനിക്ക് നേരിട്ട ദുരനുഭവം വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചത്. പോലീസ് കാര്യക്ഷമമായി വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്നാല്‍ പ്രതികളെ ഒളിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതായും, അതിനായി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.
സ്ത്രീകള്‍ മാത്രം സഞ്ചരിക്കുന്ന കാര്‍ ബൈക്കുകളിലെത്തിയ സംഘം.തടഞ്ഞ് നിര്‍ത്തി സ്ത്രീകളെ അപമാനിക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്തതായി പരാതി. വാളാട് സ്വദേശിനിയായ ഹാജറയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം വെള്ളമുണ്ട പോലീസ് കേസ്സെടുത്തിട്ടുണ്ട്. വാളാട് വലിയ കൊല്ലി സ്വദേശികളായ തുറയില്‍ ഷമീര്‍ പാലിയത്ത് ഹര്‍ഷാദ് തുറയില്‍ അഫ്‌സല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്. പ്രതികള്‍ ഒളിവിലാണ്. കുട്ടിയെ പരുക്കേല്‍പിച്ചതിന് ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയതായും തനിക്കുണ്ടായ ഗതികേട് ഇനി വേറൊരു സ്ത്രീകള്‍ക്കും ഉണ്ടാകരുതെന്ന് ഹാജിറ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാളാട് ഭര്‍തൃവീട്ടില്‍ നിന്നും പടിഞ്ഞാറത്തറയിലുള്ള സ്വന്തം വീട്ടിലേക്ക് കാറില്‍പോവുകയായിരുന്ന വള്ളിക്കുടിയില്‍ ഹാജിറ, ഏഴ് വയസുകാരന്‍ മകന്‍, ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ എന്നിവരെയാണ് ബൈക്കുകളിലെത്തിയ സംഘം മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ കയേറ്റം ചെയ്തതായി പരാതിയുള്ളത്.
വ്യാഴാഴ്ച വൈകുന്നരേ അഞ്ച് മണിക്ക് കാഞ്ഞിരങ്ങാട് വലിയ കൊല്ലിയില്‍ വെച്ചാണ് സംഭവം. ഹാജിറ ഓടിച്ച് വരുകയായിരുന്ന കാര്‍ സൈഡ് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ബൈക്കുകളിലെത്തിയ സംഘം പിന്തുടര്‍ന്ന് കാറിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി തടഞ്ഞുവെക്കുകയായിരുന്നു. കാറിയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും
സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ കയ്യേറ്റം ചെയ്യുകയും ചെയ്തതായി ഹാജറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് പുറമെ ഏഴ് വയസ്സുള്ള മകനെ കാറിനുള്ളില്‍
നിന്നും താഴേക്ക് വലിച്ചിടുകയും മര്‍ദ്ദിക്കുകയും ചെയ്തതായും ഹാജിറ പറയുന്നു. കുട്ടിക്ക് സൈലന്‍സര്‍ തട്ടി കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ഹാജിറയുടെ കൈവശമുണ്ടായിരുന്ന പതിനെട്ടായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങി റോഡിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തതായി പരാതിയുണ്ട്. ബുള്ളറ്റ് കൊണ്ട് ഇടിച്ച് കാറിന് തകരാറുകള്‍ വരുത്തുകയും ചെയ്തു. അതിനിടെ മാനഭംഗപ്പെടുത്താനും ശ്രമിച്ചതായും ഹാജിറ പരാതിപ്പെടുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് ഐപിസി 341,323, 354എ,427,294 ( ബി ) 34 എ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളായ യുവാക്കളെ ബന്ധുക്കള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും, തങ്ങളോട് പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വന്നിരുന്നതായും യുവതി പറയുന്നു. എന്നാല്‍ ഇനി ഭാവിയില്‍ വേറൊരു സ്ത്രീക്കും ഇത്തരമൊരു ഗതികേട് വരരുതെന്നാണ് തന്റെ ആവശ്യമെന്നും അതുകൊണ്ടാണ് മാധ്യമ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവരുന്നതെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹാജറയുടെ സുഹൃത്തായ ജുബൈരിയത്തും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍