എം.എല്‍.എയുടേത് സമരാഭാസം :ബി.ജെ.പി
മാനന്തവാടി: കുറുവ ദ്വീപിന്റെ പേരില്‍ മാനന്തവാടി എം.എല്‍.എ നടത്തിയത് സമരാഭാസമാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്. ബി.ജെ.പി കൊയ്ലേരിയില് നിന്നും കുറുവയിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനമെടുക്കേണ്ടവര്‍ തന്നെ സമരം നടത്തുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണെന്നും കുറുവാ ദ്വീപിലെ മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണന് കണിയാരം അധ്യക്ഷത വഹിച്ചു. അഖില്‍ പ്രേം .സി, കൂവണ വിജയന് ,വില്‍ഫ്രഡ് ജോസ്, ജി.കെ മാധവന്, മധുസുതനന്‍ ,ശങ്കരന് ചെമ്പോട്ടി, ജിതിന് ഭാനു, ചന്ദ്രഭാനു ,മനോജ് പിലാക്കാവ്, അജീഷ് സി.ബി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍