അവധിക്കാല ഫുട്ബോള്‍ പരിശീലനം ആരംഭിച്ചു
പുല്‍പ്പള്ളി ഫുട്ബോള്‍ രംഗത്ത് കുടിയേറ്റ മേഖലയില്‍ നിന്നും മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനായി മുള്ളന്‍കൊല്ലി സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ 5 വയസ് മുതല്‍ 15 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ കോച്ചകളുടെ നേതൃത്വത്തില്‍ അവധിക്കാല പരിശീലന ക്യാമ്പുമായി മുള്ളന്‍കൊല്ലി സ്പോര്‍ട്സ് അക്കാദമി.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ 60 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.മുളളന്‍കൊല്ലി സെന്റമേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്.മൂസ,അഹമദ് ,വിനോദ് ,ബേബി.സി പി.വിന്‍സെന്റ്,ജോബി,റെജി ചന്ദ്രത്തില്,ജോര്‍ജ് അനു.ഉമ്മച്ചന് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍