മാതൃദിനാചരണവും അവാര്‍ഡ് വിതരണവും നടത്തി.
മാനന്തവാടി: കുഴിനിലം മുപ്പത്തിരണ്ടാം ഡിവിഷന് സംഗമം കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാതൃദിനാചരണവും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സയന കെ, എലന്‍ റോയി എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി.ഡിവിഷന് കൗണ്‍സിലര്‍ ഹുസൈന് വി പരിപാടിഉദ്ഘാടനം ചെയ്തു.എ.ഡി.എസ് പ്രസിഡന്റ് ആഷ ഐപ്പ് മുഖ്യ പ്രഭാഷണം നടത്തി.സി ഡി എസ് എക്സിക്യൂട്ടീവ് അംഗം ലേഖ രാജീവന് മാതൃദിനസന്ദേശം നല്കി.ശാന്ത സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന ചര്ച്ചക്ക്ജാന്സി ചെറിയാന് നേതൃത്വം നല്കി.ചടങ്ങില്‍ അമ്മമാരെ ആദരിച്ചു.ഉഷ.കെ സയന കെ, എലന്‍ റോയി, റീജ ഭാസ്കരന് ,സുശീല പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍