സംഗമം 2018 സംഘടിപ്പിച്ചു
മാനന്തവാടി ഗ്രാമപഞ്ചായത്തില്‍ 2013-16 കാലയളവില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ കൂട്ടായ്മ 'സംഗമം 2018' സം ഘടിപ്പിച്ചു.പഞ്ചായത്തില്‍ നിന്നും നഗരസഭയായി ഉയര്‍ന്നതോടെ ജീവനക്കാരില്‍ ഭൂരിഭാഗവും സ്ഥലംമാറ്റം കിട്ടി പോയിരുന്നു.സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും സ്ഥലം മാറിപ്പോയവരുമായി നിരവധിയാളുകള്‍ കൂട്ടായമയില്‍ പങ്കുചേര്‍ന്നു.കൂട്ടായ്മയുടെപേരില് ആതുരസേവനരംഗത്ത് കാര്യമായ ഇടപെടലുകള്‍ നടത്തുവാനും മറ്റുള്ള ജീവനക്കാര്‍ക്കും മാതൃകയാകുന്ന തരത്തില്‍ കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.യോഗത്തില്‍ റ്റി ഡി ജോണി,കെ രാജീവന്,വി ഉസ്മാന്,ഷാജി സ്കറിയ,അജയകുമാര്‍,സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍