തറക്കല്ലിടല്‍ കര്‍മ്മം നടത്തി
പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ പട്ടാണിക്കൂപ്പ് ഉണ്ണിശോ പള്ളിയുടെ പുതിയ ദേവാലയത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നടന്നു.ഇടവക വികാരി ഫാ.സിബിച്ചന് ചേലക്കാപ്പള്ളിന്റെ സാന്നിധ്യത്തില്‍ മാനന്തവാടി രൂപത മെത്രാന് മാര്‍. ജോസ് പൊരുന്നേടം തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.ദേവാലയ നിര്‍മ്മാണത്തിന് ഏറ്റവും പ്രധാനം നിരന്തരമായ പ്രാര്ത്ഥനായാണെന്ന് അദ്ദേഹം പറഞ്ഞു.2 വര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പള്ളി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍