ഗുണഭോക്തൃ ഗ്രാമസഭയും പ്രതിഭാസംഗമവും നടത്തി
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിന്റെ 2018-19 വര്‍ഷത്തെ ഗുണഭോക്തൃ ഗ്രാമസഭയും എസ്.എസ്.എല്‍.സി,പ്ലസ് ടു പ്രതിഭാസംഗമവും ബാങ്ക് കുന്ന് എ.കെ.ജി ഗ്രന്ഥശാലയില്‍ വെച്ച് നടത്തപ്പെട്ടു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ സജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നസീമ അദ്ധ്യക്ഷതവഹിച്ചു.എസ്.സ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അശ്വതി ബിന്ദു,സൂര്യ ചന്ദ്രന്,സ്വപ്നസംഗീതത്തില് സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രശേഖരന് മാരാര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. ജോസഫ് പുലുമാരിയില്, ഹരീസ് .സി, കെ.എം രാഘവന്,ജിജി ജോസഫ്,പ്രമീണ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍