വാര്‍ഷികം ആഘോഷിച്ചു
കല്‍പ്പറ്റ: കോട്ടത്തറ വിജയ ആര്‍ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബ് നാല്‍പ്പത്തിയാറാം വാര്‍ഷികം ആഘോഷിച്ചു.കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് എം.ബാലഗോപാലന് അധ്യക്ഷത വഹിച്ചു.വിജയ ക്ലബ്ബ് സെക്രട്ടറി പി. ദിലീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോവലിസ്റ്റ് ഹാരിസ് നെന്മേനി മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ഇ.മനോജ് ബാബു സ്വാഗതം പറഞ്ഞു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചു റാണി ജോസഫ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പ്രീത മനോജ്, കെ.കെ.സരോജിനി, വെങ്ങപ്പളളി ഗ്രാമപഞ്ചായത്തംഗം വി.ഉണ്ണികൃഷ്ണന്, ക്ലബ്ബ്സി ട്രഷറര്‍ സി.കെ.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയ മഹിളാസമാജം അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍, നാടകം, പ്രശസ്ത സിനിമ മിമിക്രി താരം ജൂനിയര്‍ കലാഭവന്‍ മണി അവതരിപ്പിച്ച സ്റ്റേജ് ഷോ എന്നിവയും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍