സ്വാമിനാഥന് ഫൗണ്ടേഷന് ദേശീയ പുരസ്കാരം
ശാസ്ത്ര സാങ്കേതിക വിഭാഗം (Department of Biotechnology) ശാസ്ത്ര സാങ്കേതിക മന്ത്രാലയം 2017 ല്‍ ഏര്‍പ്പടുത്തിയ ദേശീയ സോഷ്യല്‍ അവാര്‍ഡ് സ്വാമിനാഥന് ഗവേഷണ നിലയത്തിന് ലഭിച്ചു.വയനാട് ജില്ലയിലെ 80 ഓളം ഗ്രാമങ്ങളില്‍ 2200 ലധികം കുടുംബങ്ങളിലുമായി ഫൗണ്ടേഷന് കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബിയോടെക്നോളജി ആന്‍ഡ് മൈക്രോബിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ കുരുമുളക്, ഇഞ്ചി എന്നീ വിളകളുടെ ഉല്പാദന വര്‍ദ്ധനവിനായി നടപ്പിലാക്കിയ പദ്ധതി അവാര്‍ഡ് കമ്മിറ്റിയുടെ സജീവ പരിഗണനാ വിഷയം ആയിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുന്നതിന് ഫൗണ്ടേഷന് നല്കിയ പിന്തുണയും അവലംബിച്ച രീതികളും കമ്മിറ്റി പരിഗണിച്ചു. കൂണ് കൃഷി, ജൈവ വള നിര്‍മ്മാണം, ജൈവ കീടനാശിനി ഉത്പാദനം, ബഡിങ്, ഗ്രാഫ്റ്റിങ്, നവീന കൃഷി രീതികള്‍ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫൗണ്ടേഷന് ശാസ്ത്രത്തെ ജനനന്മക്കായി ഉപയോഗപെടുത്തികൊണ്ടിരിക്കുന്നു.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് രാഷ്ട്രപതി അധ്യക്ഷനായ ചടങ്ങില്‍ വെച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെല്‍വത്തിന് ഡല്‍ഹിയില്‍ കൈമാറി. സ്വാമിനാഥന് ഫൗണ്ടേഷന് കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ഹെഡ് ഡോ. ബാലകൃഷ്ണന് ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍