കല്‍പ്പറ്റ:വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുറുവാ ദ്വീപില്‍ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത തീരുമാനത്തെ വയനാട് ജില്ലാ ടൂ റിസ്റ്റ് ഗൈഡ്സ് അസോസിയേഷന് സ്വാഗതം ചെയ്തു.നിലവില്‍ ഇരു കവാടങ്ങളിലുമായി 400 പേരെയാണ് ദിനംപ്രതി കടത്തി വിട്ടിരുന്നത്.ഇനി മുതല്‍ ഇത് 1050പേരെ കടത്തിവിടാനാണ് തീരുമാനം.യോഗത്തില്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം അദ്ധ്യക്ഷത വഹിച്ചു.സുരേഷ് കെബി,സോളമന് എന്‍ എ ,സാബു ,വിപിന്‍ ബേബി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍