ലെഫ് ആന്റ് ഡ്രീംസ് ചിത്ര-ശില്പ പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റേയും അപ്പൂപ്പന് താടികള്‍ വാട്സാപ്പ് ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ചിത്ര-ശില്പ പ്രദര്‍ശനം ആരംഭിച്ചു.വയനാടിനകത്തും പുറത്തുമുള്ള 12 കലാകാരന്മാരുടെ ഓയില്‍, അക്രിലിക്, ജലച്ഛായം എന്നിവയില്‍ തീര്‍ത്ത 35 ചിത്രങ്ങള്‍, ടെറാക്കോട്ടയിലും തടിയിലും തീര്‍ത്ത ശില്പങ്ങള്, ഇന്സ്റ്റലേഷന് എന്നിവയാണ് ലൈഫ് ആന്റ് ഡ്രീംസ് എന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.ശില്പി ജോസഫ് എം.വര്‍ഗ്ഗീസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡന്റ് കെ.എം രാഘവന് അധ്യക്ഷത വഹിച്ചു.പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഷാജന് ജോസ്, സെക്രട്ടറി വി.കെ പ്രസാദ്, സണ്ണി മാസ്റ്റര്‍, ചിത്രകാരി ചിത്ര എലിസബത്ത് എന്നിവര്‍ സംസാരിച്ചു.പഴശ്ശി ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അപ്പൂപ്പന് താടികള്‍ ഗ്രൂപ്പുമായി സഹകരിച്ച് ഒരുക്കുന്ന രണ്ടാമത്തെ പ്രദര്‍ശനമാണ് ലൈഫ് ആന്റ് ഡ്രീംസ്.മെയ് 12 മുതല്‍ 16 വരെ ചിത്രശില്പ പ്രദര്‍ശനവും മെയ് 17 മുതല്‍ 20 വരെ ഫോട്ടോ പ്രദര്‍ശനവുമാണ് ഒരുക്കിയിട്ടുള്ളത്.ബിനീഷ് നാരായണന്,ജിന്‍സ് ഫാന്റസി, ചിത്ര എലിസബത്ത്, ശിവദാസ് പാലക്കാട്, ജോര്‍ജ്ജ് കുട്ടി വല്മീകം, സുരേഷ് കാവുമന്ദം, അനീസ് മാനന്തവാടി, ഉമേഷ് വിസ്മയം, ഗിരീഷ് പെരുവക, കെ.പി ദീപ, ഹുദ ബഷീര്‍, അമല്‍ കെ.അനീസ് എന്നിവരാണ് ചിത്രശില്പ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍