പ്രധാന അദ്ധ്യാപകരെ സിറ്റി ക്ലബ്ബ് ആദരിച്ചു.
പുല്‍പ്പള്ളി : പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപിക റാണി കെ. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ് എന്നിവരെ വയനാട് സിറ്റി ക്ലബ്ബ് ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകളില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നൂറുശതമാനം വിജയം നേടുകയും പഠന പാഠ്യേതര രംഗത്ത് മികച്ച നേട്ടം കൈവരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തത് പരിഗണിച്ചാണ് വയനാട് സിറ്റി ക്ലബ്ബ് പ്രധാന അധ്യാപകരെ ആദരിച്ചത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോസ് കണ്ടംതുരുത്തി അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഷിനു കച്ചിറയില്‍, പി. എസ്. ജനാര്ദ്ദനന്, ജോസ് നെല്ലേടം, സി ഡി ബാബു, ബെന്നി മാത്യു, ജോര്‍ജ് തട്ടാംപറമ്പില്‍, മാത്യു ഉണ്ണിപ്പിള്ളില്‍, കെ. ആര്. ജയറാം, ഡോ. ബി. ഹരിപ്രകാശ്, ഷീന ജയറാം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍