ലഹരി വിരുദ്ധ സെമിനാറും ബ്ലാക്ക് ബെല്‍റ്റ് വിതരണവും
പുല്‍പ്പള്ളി അലന് തിലക് കരാത്തെ സ്ക്കൂള് ഇന്റര്‍നാഷണല്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സെമിനാറും ബ്ലാക്ക് ബെല്‍റ്റ് വിതരണവും നടത്തി.പരിപാടിയുടെ ഉദ്ഘാടനം ക്യോഷി പി.വി സുരേഷ് നിര്‍വ്വഹിച്ചു.ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു.പുല്‍പ്പള്ളി എ.എസ്.ഐ സാജു എം.കെ ക്ലാസിന് നേതൃത്വം നല്കി.എന്‍.എന്‍ ചന്ദ്രബാബു,സജി,ഷിജു കുറുമ്പേമഠം, മനോജ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കരാത്തെ പ്രദര്‍ശനവും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍